സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്ക് പിന്തുണ ഏറുന്നു; ലൈക്കിലും ഫോളോവേഴ്‌സിലും മുന്നില്‍ തന്നെ; പിണറായി പിന്തള്ളിയത് ഉമ്മന്‍ ചാണ്ടിയെ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള ജനപിന്തുണ മുഖ്യമന്ത്രി പിണറായി വിജയന് ഏറി വരുന്നു. ഫെയ്‌സ്ബുക് ഫോളോവേഴ്‌സിന്റെയും ലൈക്കിന്റേയും എണ്ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മറികടന്നു.

11,49,581 പേരാണ് പിണറായിയെ എഫ്ബിയില്‍ പിന്തുടരുന്നത്. ഉമ്മന്‍ചാണ്ടിയെ പിന്തുടരുന്നത് 10,61,395 പേര്‍. ഒരുലക്ഷം പേരാണ് കോവിഡ് കാലത്ത് പിണറായിയെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്.

ഫെയ്‌സ്ബുക്ക് പേജിന്റെ ലൈക്കും മുന്നില്‍ പിണറായി തന്നെ. 10,64,858 പേരാണ് ഫേസ്ബുക്കില്‍ പിണറായി വിജയനെ ലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം 10,63,527 പേരാണ് ഉമ്മന്‍ ചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളത്.

നിരവധിപ്പേരാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണുന്നത്. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി കൂട്ടി. 2013 നവംബര്‍ 17നാണ് മുഖ്യമന്ത്രി എഫ്ബി പേജ് ആരംഭിച്ചത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് ആരംഭിച്ചത് 2010 ഫെബ്രുവരി 24നും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here