രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

കൊറോണ രോഗനിര്‍ണയത്തിനായി രാജ്യത്ത് ഇതുവരെ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം പത്തുലക്ഷത്തിലധികം.

കൊറോണ നിരീക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം വലിയ നേട്ടമാണ് കൈവരിച്ചതെന്നും ഉന്നതാധികാര സമിതി അംഗം പറഞ്ഞു.

രാജ്യത്ത് നിലവില്‍ പ്രതിദിനം 75,000 സാമ്പിളുകളാണ് പരിശോധിക്കുന്നത്. 419 പരിശോധന കേന്ദ്രങ്ങളാണ് കൊറോണ സാമ്പിള്‍ പരിശോധനയ്ക്കായി രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്നത്.

കൊറോണ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എയിംസ് അടക്കം രാജ്യത്തെ 14 മുന്‍കിട സ്ഥാപനങ്ങള്‍ സംയുക്തമായി പ്രവര്‍ത്തക്കുന്നു.

നിലവില്‍ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍നിന്നാണ് പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത്.

ശനിയാഴ്ചയോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 37,776 ആയി ഉയര്‍ന്നു. മരണ സംഖ്യ 1,223 ഉം ആയി. നിലവില്‍ 10,017 പേരാണ് രോഗമുക്തരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel