48 മണിക്കൂർ; 4000 രോഗികൾ; രാജ്യത്ത്‌ കൊവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു

രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു. മരണം 1300 കടന്നു. രണ്ടുദിവസങ്ങളിലായി നാലായിരത്തോളം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 154 പേർ മരിച്ചു. 9450 പേർ രോഗമുക്തരായി.

രോഗമുക്തനിരക്ക് 26.65 ശതമാനം. മഹാരാഷ്ട്രയിൽ ശനിയാഴ്ച 790 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 36 പേർ മരിച്ചു. ആകെ മരണം 500 കടന്നു. ഗുജറാത്തിൽ രോഗികൾ അയ്യായിരം കടന്നു. 26 പേർകൂടി മരിച്ചു.

ശനിയാഴ്‌ച രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2433 പേർക്ക്‌ ഒറ്റദിവസം‌ രോഗം സ്ഥിരീകരിച്ചു. 91 പേർ മരിച്ചു. മഹാരാഷ്ട്രയിൽമാത്രം 1003 പുതിയ രോഗികൾ. ഇതിൽ 741 പേർ മുംബൈയിലാണ്.

● കോവിഡ്‌ ബാധിതരരെ ചികിത്സിക്കാനായി 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം യുഎഇയിൽ.

● കോവിഡ് പ്രതിരോധപ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്താൻ ഞായറാഴ്ച സൈന്യത്തിന്റെ വ്യോമാഭ്യാസപ്രകടനം. കോവിഡ് ആശുപത്രികൾക്കു മുകളിൽ പുഷ്പവൃഷ്ടി നടത്തും. നാവികസേനയുടെ കപ്പലുകളും അണിനിരക്കും.

● -ഒമ്പത്, പത്ത് ക്ലാസുകളിലെ ബദൽ അക്കാദമിക് കലണ്ടർ മാനവശേഷിമന്ത്രാലയം പുറത്തിറക്കി.

● തമിഴ്‌നാട്ടിലെ ഏഴുജില്ലകളിൽ സമ്പൂർണ ലോക്‌ഡൗൺ

മൂന്നിലൊന്നും റെഡ്സോണിൽ

രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും റെഡ്സോണിലാണെന്ന് കണക്കുകൾ. 130 ജില്ലയിലായി 45 കോടി പേരാണ് റെഡ്സോണിൽകഴിയുന്നത്‌.

ഡൽഹിയിലെ എട്ടു ജില്ലയ്‌ക്കു പുറമെ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഢ് എന്നീ നഗരങ്ങളിലെ രണ്ടു ജില്ലവീതവും ഇതിൽ വരും.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് റെഡ്സോണിലുള്ളവരിൽ പകുതിയിലേറെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News