കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ യുദ്ധമുറികളാണ് ടെസ്റ്റിംഗ് ലാബുകള്‍; ചിത്രങ്ങള്‍ കാണാം

കോവിഡ് സ്ഥിരീകരണത്തിനായ് സാമ്പിളുകൾ നൽകി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയുടെ മറുപേരാണ് ആലപ്പുഴ വൈറോളജി ലാബിലെ ജീവനക്കാർ. കഴിഞ്ഞ 3 മാസത്തിലധിക മായ് ഇവർ കൃത്യമായ് ഊണും ഉറക്കവും ഇല്ലാതെ കോവിഡ് ടെസ്റ്റുകൾ നടത്തുന്ന തിരക്കിലാണ്.

ഫെബ്രുവരി രണ്ടിനാണ് ആലപ്പുഴ NIV യിലും കോവിഡ് ടെസ്റ്റിന് അനുമതി കിട്ടുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെയും സർക്കാരിൻ്റെയും പ്രത്യേക ഇടപെടലോടെ ആലപ്പുഴയിലും ടെസ്റ്റ് തുടങ്ങി.

നിലവിൽ 8500 ടെസ്റ്റുകൾ ഇവിടെ മാത്രം നടന്നു. ഡയറക്ടർ ഡോക്ടർ സുഗുണൻ്റെ നേതൃത്വത്തിൽ 15 ജീവനക്കാരാണ് ഈ ലാബിനുള്ളിൽ ഉള്ളത്.

6, 7 മണിക്കൂർ നീണ്ട ടെസ്റ്റുകൾക്ക് ശേഷം മാത്രമെ ഒരാളുടെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവരുകയുള്ളു.നേരത്തെ 200നും 250 നും ഇടയിൽ ടെസ്റ്റുകൾ നടന്നിടത്ത് ഇന്നത് 400കേസ്സുകളായ് ഉയർന്നു.

എങ്കിലും യാതൊരു മടിയും കൂടാതെ ക്ഷീണം മറന്ന് രാജ്യത്തിനും ജനങ്ങൾക്കും ഒപ്പം നിന്ന് പ്രവർത്തിക്കുകയാണ് ഇവരും.

അരോഗ്യ വകുപ്പിലെ നഴ്സുമാരും, പോലീസും ഒക്കെ ചെയുന്ന നല്ല കാര്യങ്ങൾക്കിടയിൽ ഏറെ അപകടം നിറഞ്ഞ ഇവരുടെ ജോലികൾ ആരും അറിയാതെ പോകുന്നു. ഓരോ കേസുകളും +ve ആകരുതെ എന്ന പ്രാർത്ഥനയിലാണ് ഇവർ ടെസ്റ്റുകൾ നടത്തുന്നത്.

ചിത്രങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here