മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടോ? മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി മന്ത്രി ശൈലജ ടീച്ചര്‍ ”കൈയ്യടികള്‍ ഞങ്ങള്‍ക്ക് വിഷയമേ അല്ല, പരിഹാസങ്ങളില്‍ തളര്‍ന്നും പോകില്ല”

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടാണോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍.

ശൈലജ ടീച്ചറുടെ വാക്കുകള്‍:

”ചില ആള്‍ക്കാരുടെ ധാരണ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കൊറോണക്ക് എതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനപിന്തുണ നേടാനും, നാളെ എല്‍ഡിഎഫിന് വോട്ട് കിട്ടാനും വേണ്ടി നടത്തുന്ന തന്ത്രം ആണെന്നാണ്. എന്തൊരു കഷ്ടമാണെന്ന് നോക്കൂ. എനിക്ക് അത്ഭുതം തോന്നുന്നത് ഇവര്‍ ലോകത്ത് മുഴുവന്‍ നടക്കുന്നത് കാണുന്നില്ലേ.

ആളുകള്‍ കൂട്ടത്തോടെ മരിക്കുന്ന, അമേരിക്കയില്‍ 60,000 പേര് മരിച്ചു കഴിഞ്ഞു ഈ മഹാമാരിയില്‍ പെട്ട്. കേരളത്തിന്റെ പകുതി ജനസംഖ്യയുള്ള ന്യൂയോര്‍ക്കില്‍, അതും കേരളത്തില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനു ഒരു മാസത്തിന് ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്ത ആ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ ആണ് മരിച്ചു വീണത്.

ഗള്‍ഫ് രാജ്യങ്ങളിലും പ്രതിസന്ധി ഉണ്ട്. ഈ മഹാമാരിക്ക് എതിരെ ഒറ്റകെട്ടായി നില്‍ക്കേണ്ടതാണ്. അതിനെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ നമുക്ക് ചില എററുകളും അശ്രദ്ധയും സംഭവിക്കാം. അപ്പൊ അതിനെതിരെ വലിയ രീതിയില്‍ ഇപ്പോള്‍ തന്നെ നീങ്ങിയിട്ടില്ലെങ്കില്‍ സര്‍ക്കാരിന് വലിയ രീതിയില്‍ പിന്തുണ ലഭിക്കും എന്നൊക്കെയാണ് ചിന്തകള്‍. ഇതൊന്നും ജനങ്ങളെ ബാധിക്കുന്നില്ല. ജനത്തെ സംബന്ധിച്ചിടത്തോളം ഇത് ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ്.

ഗവണ്മെന്റിനെ സംബന്ധിച്ചിട്ടത്തോളവും ഇത് ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനം ആണ്. അതിന് മദ്യഷാപ്പുകള്‍ അടച്ചാല്‍ കയ്യടി കിട്ടില്ലേ മദ്യഷാപ്പുകള്‍ തുറന്നാല്‍ കയ്യടി കിട്ടില്ലേ, ഇതൊന്നും ഞങ്ങളുടെ മനസ്സിന്റെ ഏഴയലത്ത് പോകുന്ന കാര്യമല്ല..

ഗവണ്മെന്റിന് ഒറ്റ ചിന്തയെ ഉള്ളൂ, ഒരാളുടെയെങ്കില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കുക..ആ ഒരു പ്രയോറിറ്റി ഗവണ്മെന്റിനുള്ളത് കൊണ്ടാണ് Death Rate (മരണസംഖ്യ) ഇത്ര കുറയ്ക്കാന്‍ സാധിച്ചത്. നമ്മുടെ ഭഗീരഥപ്രവര്‍ത്തനത്തിന്റെ ഫലമായിട്ടു.

ദയവ് ചെയ്ത് ഞങ്ങളെ കേള്‍ക്കുന്നവര്‍ വിശ്വസിക്കൂ. കൊറോണ മാത്രമല്ല മറുഭാഗത്ത് ഡെങ്കിപ്പനി ഉണ്ട്, എലിപനി ഉണ്ട്. ആ മേഖലയിലും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണയെ ശ്രദ്ധിച്ചു ആ മേഖലയെ വിട്ടു പോയാലോ എന്ന ഉത്കണ്ഠ.. അപ്പോള്‍ ഞങ്ങളുടെ മുദ്രാവാക്യം താനെ പകര്‍ച്ചവ്യാധി മരണങ്ങള്‍ കുറയ്ക്കുക എന്നതാണ്..

കൈയ്യടികള്‍ ഞങ്ങള്‍ക്ക് ഒരു വിഷയമേ അല്ല, എന്നാല്‍ പരിഹാസങ്ങളില്‍ തളര്‍ന്നും പോകില്ല..”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News