സുപ്രീംകോടതിയില്‍ 24 മണിക്കൂറും ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ സംവിധാനം; ഇ-ഫയലിങ് നടപടികള്‍ അവസാന ഘട്ടത്തില്‍: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

സുപ്രീംകോടതിയിൽ 24 മണിക്കൂറും ഹർജികൾ ഫയൽ ചെയ്യാനുള്ള സംവിധാനം സമീപ ഭാവിയിൽ തന്നെ ആരംഭിക്കുമെന്ന് സുപ്രീംകോടതി ജഡ്‌ജ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

ഹർജികൾ ഓൺലൈൻ വഴി ഫയൽ ചെയ്യാൻ സൗകര്യം ഒരുക്കുന്ന ഇ- ഫയലിംഗുമായി ബന്ധപ്പെട്ട നടപടികൾ അന്തിമ ഘട്ടത്തിലാണ്.

ഇ- ഫയലിംഗിന്റെ സ്ഥിരത ഉറപ്പാക്കാനുള്ള പരിശോധന നടന്നു വരികയാണ്. ഇ – ഫയലിംഗ് നടപ്പിലാക്കുന്നതിലൂടെ ഹർജിക്കാർ, അഭിഭാഷകർ,കോടതി ഉദ്യോഗസ്ഥർ എന്നിവർക്ക് കാര്യങ്ങൾ എളുപ്പമാകും.

ഹർജികളിൽ പിഴവുണ്ടെങ്കിൽ ഓൺലൈൻ ആയി അവ തിരുത്താൻ സാധിക്കും. പുതിയ സംവിധാനം നടപ്പാക്കും മുൻപ് അഭിഭാഷകർ, ഹർജിക്കാർ തുടങ്ങിയവരുടെ ആശങ്കകൾ പരിഹരിക്കും.

ഇവരുടെ സംശയ ദൂരീകരണത്തിന് വെബിനാർ സംഘടിപ്പിക്കുമെന്നും ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീംകോടതി ഇ- കമ്മിറ്റി ചെയർ പേഴ്‌സണൺ കൂടിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here