‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത രഞ്ജിത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സിനിമ നിര്‍മാണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ ഉടമകളായ സംവിധായകന്‍ രഞ്ജിത്തും പിഎം ശശിധരനും.

പത്തുലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനല്‍കിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നിന്നും ലഭിച്ച ലാഭത്തില്‍ നിന്നാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിത്.

തിയറ്ററുകളില്‍ നിരവധി കൈയ്യടികള്‍ ഏറ്റുവാങ്ങിയ മലയാള ചലചിത്രമാണ് അയ്യപ്പനും കോശിയും. ഏറെ പ്രേക്ഷക പ്രീതി ലഭിച്ച ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും ലഭിച്ച ഒരുവിഹിതമാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ സംവിധായകന്‍ രഞ്ജിത്തും പി.എം ശശിധരനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പുള്ള മാസമാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. പ്രിഥ്വിരാജും ബിജുമേനോനും മുഖ്യ കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത ചിത്രത്തില്‍ രഞ്ജിത്തും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here