കോവിഡ് കാലത്ത് നാം ശീലിച്ച ശുചിത്വബോധം വിട്ടുകളയരുതെന്ന് ഓര്‍മ്മപ്പെടുത്തി ‘ഉണര്‍വ്’

കോവിഡ് കാലത്ത് നാം ശീലിച്ച ശുചിത്വബോധം കാലക്രമേണ വിട്ടു കളയരുതെന്ന് ഓര്‍മ്മപ്പെടുത്തലിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഉണര്‍വ് എന്ന ഹ്രസ്വചിത്രം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും പത്തനംതിട്ട അടൂർ സ്വദേശിയുമായ ആര്‍ പ്രസാദ് ആണ് ആറ് ഭാഷകളിലായി കാര്‍ട്ടൂണ്‍ രൂപത്തിലുളള ചിത്രം ഒരുക്കിയിരിക്കുന്നത്.

അരുത്, എന്നു പറഞ്ഞാല്‍ പൊതുവേ അനുസരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് പൊതുസമൂഹം. പക്ഷേ, ഇതനുസരിക്കാതെ ഇരുന്നാല്‍ വലിയ വിപത്തിലേക്കാകും വഴിയൊരുക്കുക. അതാണ് ഉണര്‍വ് എന്ന ആനിമേഷന്‍ ഹ്രസ്വചിത്രം കാണിച്ചു തരുന്നത്.

ലോക് ഡൗണ്‍ പിന്‍വലിക്കപ്പെടുമ്പോള്‍ പൊതുയിടങ്ങളിലും ഗതാഗതം സംവിധാനം ഉപയോഗിക്കുമ്പോഴും നല്ല ശീലങ്ങള്‍ പാലിച്ചേ മതിയാകും. അല്ലെങ്കില്‍ നമ്മള്‍ തൂത്തെറിയുന്ന ഈ മഹാമാരി വീണ്ടും തേടിയെത്തുമെന്നാണ ഉണര്‍വ് എന്ന ചിത്രത്തിന്റെ ഉള്ളടക്കം.

മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, ഭാഷകളിലുമായും ആണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായ പത്തനംതിട്ട അടൂർ സ്വദേശി ആര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ആശയാവിഷ്‌കാരം ഒരുക്കിയത്.

മുഖ്യമന്ത്രിയുടെയും ഗതാഗതവകുപ്പിന്റെയും എല്ലാം അനുമതി ലഭിച്ചാല്‍ ഉടന്‍ സംസ്ഥാനത്തിനകത്തും പുറത്തും ഉണർവ് എന്ന കാര്‍ട്ടൂണ്‍ ബോധവത്കരണ ചിത്രം പ്രദര്‍ശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News