കൊവിഡ് പ്രതിരോധം; കേരളത്തെ അഭിനന്ദിച്ച് ഐസിഎംആര്‍

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അഭിനന്ദനം. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഐസിഎംആര്‍ വക്താവും പകര്‍ച്ചവ്യാധി-സമ്പര്‍ക്ക രോഗവിഭാഗം മേധാവിയുമായ ഡോ. രാമന്‍ ഗംഗാഖേഡ്കര്‍ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ അസ്ഥാനത്താണ്. ആന്റിബോഡി (റാപിഡ്) ടെസ്റ്റിങ് കിറ്റുകള്‍ വഴി കുറഞ്ഞ സമയത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിക്കാമെന്നത് തെറ്റായ ധാരണയാണ്.

ആന്റിബോഡി ടെസ്റ്റുകളുടെ ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തില്‍ സുവ്യക്തമായ പരിശോധനാഫലം ലഭിക്കുന്നത് സ്രവ പരിശോധനയിലൂടെയാണ്. ടെസ്റ്റുകളുടെ എണ്ണത്തില്‍ ഭീതി പരത്തരുതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ 35,660 കൊവിഡ് ടെസ്റ്റാണ് നടത്തിയതെന്ന് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖൊബ്രഗഡെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News