ഉമ്മന്‍ചാണ്ടി ആ അഞ്ചു കോടി എവിടെ?

കേരളത്തിന്റെ ചരിത്രത്തില്‍ത്തന്നെ അഴിമതി നിറഞ്ഞ ഭരണമായിരുന്നു കഴിഞ്ഞ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് സര്‍ക്കാര്‍. സോളാറും, ബാര്‍ അഴിമതിയും അതില്‍ ചിലത് മാത്രമാണ്. ധൂര്‍ത്തും സ്വജനപക്ഷപാതവും തുടങ്ങി ഒരു സംസ്ഥാനത്തിന്റെ ഉന്നത പദവിയിലിരുന്ന മന്ത്രിമാര്‍ കാണിച്ചുകൂട്ടിയത് പലതും ഒരു മന്ത്രിസഭയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും കൊവിഡ് സമയത്ത് തുടരുന്ന മികച്ച ഭരണവും കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വത്തെ കുറച്ചൊന്നുമാകില്ല അലോസരപ്പെടുത്തുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന യുഡിഎഫ് അവരുടെ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അഴിമതികളും, ധൂര്‍ത്തും സ്വയം മറക്കാന്‍ ശ്രമിക്കുകയാണ്. അല്ലെങ്കില്‍ മനപ്പൂര്‍വ്വം ഓര്‍മ്മയില്ലെന്ന് നടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News