നിയന്ത്രണങ്ങളില്‍ മാറ്റം; തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരും

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് അനുസൃതമായി സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം. എന്നാല്‍, ഹോട്ട്സ്പോട്ടുകളില്‍ ലോക്ഡൗണ്‍ കള്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ മാറ്റം നിലവില്‍വരും. നഗരസഭകളില്‍ ഹോട്ട്സ്പോട്ടായ ഡിവിഷന്‍ അടച്ചിടും. പഞ്ചായത്തുകളില്‍ സമീപവാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്തും. കേന്ദ്രം പ്രഖ്യാപിച്ച പൊതുഇളവുകള്‍ സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഗ്രീന്‍സോണിലടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കേന്ദ്രനിര്‍ദേശപ്രകാരം മദ്യശാലകള്‍ തുറക്കാമെങ്കിലും കേരളത്തില്‍ തുറക്കില്ല. സംസ്ഥാനത്ത് സാമൂഹ്യവ്യാപന ഭീഷണി ഒഴിവായിട്ടില്ലെന്നും എല്ലാ മേഖലയിലും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണില്‍ ഇളവ് അനുവദിച്ചെങ്കിലും സംസ്ഥാനത്താകെ രാത്രിയാത്രയ്ക്ക് നിയന്ത്രണം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News