ജന്മനാട്ടിലേക്ക് മടങ്ങിയത് 6992 അതിഥിത്തൊഴിലാളികള്‍

കേരളത്തിന്റെ കരുതലും സ്നേഹവും ഒപ്പംകൂട്ടി ജന്മനാട്ടിലേക്ക് മടങ്ങിയത് 6992 അതിഥിത്തൊഴിലാളികള്‍. കൊവിഡ് പ്രതിരോധത്തിനൊപ്പം അതിഥിത്തൊഴിലാളികളെ ജന്മനാട്ടിലേക്ക് യാത്രയാക്കുന്നതിലും മാതൃക തീര്‍ക്കുകയാണ് കേരളം.


അതിഥിത്തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ സജ്ജമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ വഴിതെളിഞ്ഞത്.

മടങ്ങേണ്ടവരുടെ പട്ടിക മുന്‍ഗണനാടിസ്ഥാനത്തില്‍ തയ്യാറാക്കി. പട്ടികയില്‍ ഉള്‍പ്പെട്ടവരെ പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് ക്യാമ്പുകളിലെത്തി പരിശോധിച്ചു. തുടര്‍ന്ന് സാമൂഹ്യ അകലം പാലിച്ച് കെഎസ്ആര്‍ടിസി ബസില്‍ 30 പേരെന്ന നിലയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചു.

സ്റ്റേഷനുകളിലും തെര്‍മല്‍ സ്‌കാനറടക്കമുള്ള പരിശോധനകള്‍ക്കുശേഷം ആരോഗ്യനില തൃപ്തികരമെന്ന് വീണ്ടും ഉറപ്പുവരുത്തി.നാട്ടിലെത്തുവോളം വേണ്ടുന്ന വെള്ളം, ബ്രഡ്, ബിസ്‌കറ്റ്, പഴം തുടങ്ങിയ ലഘുഭക്ഷണങ്ങള്‍, ഒരു നേരത്തേക്കുള്ള ചപ്പാത്തിയും കറിയും സോപ്പ്, മാസ്‌ക്, സാനിറ്റൈസര്‍, കോവിഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ എന്നിവയടങ്ങിയ കിറ്റ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here