ഉന്നത ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍ക്ക് കൊവിഡ്; സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

ദില്ലി: ജീവനക്കാരന് കൊവിഡ് 19 രോഗബധാ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ദില്ലിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു.

ഉന്നത ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹം ക്വാറന്റൈനിലാണ്. അണുവിമുക്തമാക്കുന്നതിനുവേണ്ടി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആസ്ഥാനം അടച്ചിടുകയാണെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 68 ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ദില്ലിയിലെ ബറ്റാലിയനില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 122 ആയി. രാജ്യത്ത് ഒട്ടാകെ 127 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel