കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പിന്റെ സുരക്ഷിതത്വത്തില്‍ ആശങ്ക

ദില്ലി: കൊവിഡ് കണ്ടെത്താനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിന്റെ സുരക്ഷിതത്വത്തില്‍ ആശങ്ക. പൗരന്‍മാരുടെ വ്യക്തി സുരക്ഷയേ പോലും ബാധിക്കുന്ന വിവരങ്ങള്‍ ആപ്പ് വഴി ശേഖരിക്കുന്നതായി പരാതി.

ആപ്പ് നിര്‍ബന്ധമാക്കുന്നതിനെതിരെ നാല്‍പ്പതിയഞ്ചോളം സനദ്ധസംഘടനകള്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. നിയമ പിന്‍ബലമില്ലാത്ത ആപ്പ് വഴി ജനങ്ങള്‍ക്ക് മേല്‍ നിരീക്ഷണം നടത്തുകയാണന്ന് ഇന്റന്‍നെറ്റ് ഫ്രീണ്ടം ഫൗണ്ടേഷന്‍ വിമര്‍ശിച്ചു.

ജി.പി.എസും, ബ്ലൂടൂത്തും നിര്‍ബന്ധമായി ഓണ്‍ ചെയ്തിടണം. പേര്, ഫോണ്‍ നമ്പര്‍, പ്രഫഷന്‍, ലിംഗം, പ്രായം, മുപ്പത് ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ആരോഗ്യസേതു ആപ്പിന് കൈമാറണം. കോവിഡ് വ്യാപനം തടയാന്‍ ഇത് അത്യാവശ്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാക്ഷ്യം. ജീവനക്കാര്‍ക്ക് എല്ലാം ആപ്പ് നിര്‍ബന്ധമാക്കി എന്‍ഡിഎ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.മെട്രോയില്‍ യാത്ര ചെയ്യാന്‍ മൊബാല്‍ ഫോണില്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് ദില്ലി സര്‍ക്കാര്‍ ആലോചിക്കുന്നു.

ഭക്ഷ്യവിതരണം ജോലി ആവിശ്യമെങ്കില്‍ ആപ്പ് വേണമെന്ന് ചില സ്വകാര്യ കമ്പനികളും നിക്ഷ്‌കര്‍ഷിക്കുന്നു.പക്ഷെ ആപ്പ് വഴി ശേഖരിക്കുന്ന ഡേറ്റ ചോര്‍ന്നാല്‍ ആരാണ് ഉത്തരവാദിയെന്ന കാര്യത്തില്‍ ആശങ്ക ശക്തമാണ്. ഡേറ്റ ചോരുന്നതില്‍ ഉത്തരവാദിത്വം ഇല്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ആപ്പിന്റെ വിവരങ്ങളോടൊപ്പം ചേര്‍ത്തിരുന്നു. വിവാദമായതോടെ ആത് നീക്കം ചെയ്തിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു.

ആരോഗ്യസേതു ഇന്‍സ്റ്റാള്‍ ചെയ്ത മൊബേല്‍ ഫോണ്‍ ഇരുപത്തി നാല് മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. കോവിഡ് രോഗികള്‍, അവരുമായി സംബര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവരുമായി ബന്ധപ്പെട്ടാല്‍ ഫോണിലേയ്ക്ക് നിര്‍ദേശം എത്തും.ഇത് വഴി ചികിത്സ നടത്താനും മുന്‍ കരുതാന്‍ എടുക്കാനും കഴിയും. പക്ഷെ എത്ര നാള്‍ ഈ നിരീക്ഷണം തുടരും. ശേഖരിക്കുന്ന ഡേറ്റാ ആരാണ് കൈകാര്യം ചെയ്യുക എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ദില്ലി ആസ്ഥാനമായ ഇന്റര്‍നെറ്റ് ഫ്രീണ്ടം ഫൗണ്ടേഷന്‍ ചൂണ്ടികാട്ടുന്നു.

പൗരന്‍മാരെ ഔചിത്യമില്ലാതെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് ആപ്പെന്ന് അവര്‍ ആരോപിക്കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യ തലയിടലിലാണ് ആപ്പെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. വലിയ ഡേറ്റാ ശേഖരം നടത്തുന്ന ആപ്പിന് നിയമപരമായി പിന്‍ബലമില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

കോവിഡ് അടിയന്തരസാഹചര്യം പരിഗണിച്ചാണെങ്കില്‍ ആരോഗ്യവകുപ്പിനായിരിക്കണം ആപ്പിന്റെ ചുമതല. പക്ഷെ ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ വിശലനം ചെയ്യാനായി നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.ആരോഗ്യസേതു നിര്‍ബന്ധമാക്കരുതെന്നാവശ്യപ്പെട്ട് 45 ഓളം സനദ്ധ സംഘടനകളും നൂറോളം പ്രമുഖ വ്യക്തികളും പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News