കോഴിക്കോട് മണ്ഡലത്തിന് 20,000 കിലോ അരി ലഭ്യമാക്കി എം കെ രാഘവന്‍ എംപി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ തദ്ദേസസ്വയംഭരണ സ്ഥാപനങ്ങളിലേക്കായി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സഹായത്തോട് കൂടി, 10,000 കിലോ അരി ജില്ലാ കളക്ടര്‍ എസ് സാമ്പശിവ റാവുവിന് കൈമാറി എം കെ രാഘവന്‍ എം പി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹായത്തോട് കൂടി കോഴിക്കോട് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 10,000 കിലോ അരി ഇന്നലെ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് എം.പി കൈമാറിയിരുന്നു.

മണ്ഡലത്തിലെ ബാക്കിവരുന്ന 3 മുനിസിപ്പാലിറ്റികള്‍, 28 പഞ്ചായത്തുകള്‍ എന്നിവയ്ക്കായുള്ള 10000 കിലോ അരിയാണ് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.

ഇതോടെ പാര്‍ലമെന്റ് മണ്ഡലത്തിലേക്കായ് ആകെ 20000 കിലോ അരി ലഭ്യമാക്കി. കലക്ടര്‍ക്ക് ഇന്ന് കൈമാറിയ അരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന് എം കെ രാഘവന്‍ എംപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News