ലോക്ഡൗണ്‍ കാലത്ത് 52,000 പേര്‍ക്ക് ഭക്ഷണം നല്‍കി ഫയര്‍ഫോഴ്സ്

ലോക് ഡൗണ്‍ കാലത്ത് എറണാകുളം നഗരത്തില്‍ നടത്തിയിരുന്ന പൊതിച്ചോറ് വിതരണം ഫയര്‍ഫോഴ്സ് അവസാനിപ്പിച്ചു. ജില്ലയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സേന ഭക്ഷണ വിതരണം അവസാനിപ്പിച്ചത്.

വിവിധ റെസിഡന്‍സ് അസോസിയേഷനുകളുടെയും സിവില്‍ ഡിഫന്‍സ് കൂട്ടായ്മയുടെയും സഹായത്തോടെയാണ് വിതരണം ചെയ്യാന്‍ ആവശ്യമായ ഭക്ഷണ പൊതികള്‍ അഗ്‌നിശമന സേന തയ്യാറാക്കിയിരുന്നത്.

മരുന്ന് ഉള്‍പ്പടെ അവശ്യ വസ്തുക്കള്‍ക്ക് പുറമെയാണ് ലോക്ഡൗണ്‍ ദിനങ്ങളില്‍ ഭക്ഷണം എത്തിച്ചു നല്‍കാനും അഗ്‌നി ശമന സേന രംഗത്ത് എത്തിയത്. അന്‍പത്തി രണ്ടായിരത്തിലധികം ആളുകള്‍ക്ക് അഗ്‌നി ശമന സേന ലോക് ഡൗണ്‍ കാലത്ത് ഭക്ഷണം എത്തിച്ചു നല്‍കി. വിവിധ റെസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെയാണ് ഭക്ഷണം എത്തിച്ചു നല്‍കാന്‍ സാധിച്ചതെന്നു ഫയര്‍ഫോഴ്സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍ പ്രസാദ് പറഞ്ഞു.

ഇതില്‍ ഇരുപത്തി അയ്യായിരത്തില്‍ അധികം ഭക്ഷണ പൊതികളും നല്‍കിയത് എറണാകുളം ജില്ലയിലാണ്. സിവില്‍ ഡിഫന്‍സ് കൂട്ടായ്മയുടെ സഹായത്തോടെയാണ് പ്രതിദിനം ആയിരത്തിലധികം ഭക്ഷണ പൊതികള്‍ ഫയര്‍ഫോഴ്സ് സമാഹരിച്ചത്.

ഒന്നര ലക്ഷത്തിലധികം പൊതുയിടങ്ങളാണ് കോവിഡ് കാലത്ത് കേരളാ ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കിയത്. ഡയാലിസിസ് രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും അഗ്‌നി ശമന സേന സഹായിച്ചിട്ടുണ്ട്. ലോക് ഡൗണില്‍ സംസ്ഥാനത്ത് ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് ഭക്ഷണ വിതരണം സേന അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News