ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് സൈന്യം നടത്തിയ ഫ്‌ലൈ പരേഡിന്റെ ഭാഗമായി തൃശൂര്‍ ഏഴാം കേരള ഗേള്‍സ് ബറ്റാലിയന്‍ എന്‍ സി സിയും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി സേനാവിമാനങ്ങള്‍ കേരളത്തിന്റെ ആകാശാതിര്‍ത്തിയില്‍ വൈകീട്ട് 5.30ന് പ്രവേശിച്ചപ്പോള്‍ മുതല്‍ തൃശൂര്‍ ഏഴാം കേരള ഗേള്‍സ് ബറ്റാലിയന്‍ NCC സേനാംഗങ്ങളും സൈന്യത്തിന്റെ ആദരവിനോടൊപ്പം ചേര്‍ന്ന് പൊലീസ് സ്റ്റേഷനുകള്‍, ഫയര്‍‌സ്റ്റേഷനുകള്‍ സ്വന്തം വീടുകള്‍ എന്നിവിടങ്ങളിലും യൂണിഫോമില്‍ അണിനിരന്നു.

രാജ്യമൊട്ടാകെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് ഇന്ത്യന്‍ സൈന്യം ആകാശത്തു പരേഡ് ഒരുക്കുമ്പോള്‍ അവര്‍ക്കൊപ്പം തൃശൂര്‍ എന്‍സിസി ബറ്റാലിയനിലെ രണ്ടായിരത്തോളം വരുന്ന കേഡറ്റുകളും അണിചേരുകയായിരുന്നു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള NCC സെവന്‍ കേരളയുടെ കേഡറ്റ്സ് ഓരോരുത്തരും അവരവരുടെ വീടുകള്‍ക്ക് മുന്നില്‍ യൂണിഫോമില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് അര്‍പ്പിച്ചു.

പൊലീസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനിലും എത്തിയ NCC കേഡറ്റ്‌സ് പൊലീസ് ഫയര്‍ ഫോഴ്സ് സേന അംഗങ്ങള്‍ക്ക് അഭിവാദ്യം നല്‍കി.നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും NCC ആദരിച്ചു.

കലാലയങ്ങളെ പ്രതിനിധീകരിച്ച് കലാലയങ്ങള്‍ക്കു മുന്നിലും NCC കേഡറ്റ്‌സ് അണിനിരന്നു. 7 കേരള കമന്റിംഗ് ഓഫീസര്‍ കേണല്‍ ജോസഫ് ആന്റണിയും വിവിധ സ്ഥാപനങ്ങളിലെ NCC ഓഫീസര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel