മുവാറ്റുപുഴയില്‍ കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവനടനടക്കം മൂന്നു പേര്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ കാര്‍ അപകടത്തില്‍ പെട്ട് യുവനടനടക്കം മൂന്നുപേര്‍ മരിച്ചു . നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. ലിതീഷ് (30), സാഗര്‍ (19) ഇതര സംസ്ഥാനക്കാരായ റമോണ്‍ ശൈഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍. വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന്‍ ബെന്‍സില്‍. കാര്‍ കെട്ടിടത്തിലേക്കിടിച്ചു കയറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here