എയര്‍ ആബുലന്‍സ്; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാല ഉദ്ഘാടന പ്രഹസനം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാലത്ത് നടത്തിയ ഉദ്ഘാടന പ്രഹസനങ്ങളിലൊന്നായിരുന്നു എയര്‍ ആബുലന്‍സ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായി നടത്തിയ എയര്‍ ആബുലന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഒരു തട്ടിപ്പായിരുന്നു.

രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജീസിലെ പരീശീലന വിമാനത്തെയാണ് ആബുലന്‍സ് എന്ന പേരില്‍ ഉമ്മന്‍ചാണ്ടി ഉത്ഘാടനം നിര്‍വഹിച്ചത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഉടാഡിപ്പ് ഉത്ഘാടനം അരങ്ങേറിയത്. അവയ‍വ മാറ്റമടക്കം അടിയന്തിരാവശ്യത്തിനാണ് എയര്‍ആബുലന്‍സ് പദ്ധതി കൊണ്ട് വരുന്നു എന്ന പേരിലാണ് ഉതാഘാടന പ്രഹസനം അരങ്ങേറിയത്.

രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജീസിലെ പരീശീലന വിമാനത്തെയാണ് ആബുലന്‍സ് എന്ന പേരില്‍ ഉമ്മന്‍ചാണ്ടി ഉത്ഘാടനം നിര്‍വഹിച്ചത്. അതിനായി അഞ്ച് കോടി വകയിരുത്തിയെങ്കിലും പദ്ധതി നടപ്പിലായില്ല.

കേന്ദ്ര ഏവിയേഷന്‍ വകുപ്പിന്‍റെ മാര്‍ഗ്ഗനിര്‍ശേങ്ങളില്‍ പറയുന്ന ഒരു യോഗ്യതയും ഇല്ലാത്ത വിമാനമാണിതെന്ന് അറിഞ്ഞ് തന്നെയാണ് ഉത്ഘാടനം നടത്തിയത് .

ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനും സംസ്ഥാനത്തിന്‍റെ സുരക്ഷക്കുമായി പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തതിനെ കുറ്റപെടുന്നുന്ന പ്രതിപക്ഷം സ്വന്തം സര്‍ക്കാരിന്‍റെ കാലത്ത് അഞ്ച് കോടി രൂപ അനുവദിച്ച എയര്‍ ആബുലന്‍സിനെ പറ്റി മിണ്ടാത്തത് എന്ത് കൊണ്ടാണെന്ന് ഇപ്പോള്‍ ചോദ്യമുയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News