കൊവിഡ് 19 സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കും ഭേദമായി; രോഗമുക്തിയില്‍ സംസ്ഥാനം മുന്നില്‍

കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനം ഏറെ മുന്നില്‍. രോഗമുക്തി നിരക്ക് 81 ശതമാനം. കൊവിഡ് സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കുംഭേദമായി. നൂറിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക് കേരളത്തിലാണ്. ഹരിയാനയില്‍ രോഗമുക്തി നിരക്ക് 63.05 ശതമാനം.

ഗുജറാത്തില്‍ 17.72 ശതമാനം, മഹാരാഷ്ട്ര- 16.3, ഉത്തര്‍പ്രദേശ്-27.7, ഡല്‍ഹി- 30.47, തമിഴ്‌നാട് -45 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക്. പത്തില്‍ താഴെ രോ?ഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഗോവ, ത്രിപുര, മണിപുര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍എല്ലാവരും രോഗമുക്തരായി.

വിവിധ സംസ്ഥാനങ്ങളില്‍ സമൂഹവ്യാപന ഭീതി ശക്തമായി നില്‍ക്കുമ്പോഴും തുടക്കം മുതല്‍ ശക്തമായ മുന്‍കരുതല്‍ നടപടി കൈക്കൊണ്ടതാണ് കേരളത്തിന് തുണയായത്. ലോകാരോഗ്യ സംഘടനാ മാനദണ്ഡം അനുസരിച്ചുള്ള പരിശോധന, നിരീക്ഷണം, ചികിത്സ എന്നിവ കര്‍ശനമായി നടപ്പാക്കി.

രോഗം സ്ഥിരീകരിച്ചവരുടെയും രോഗബാധിത പ്രദേശത്തുനിന്ന് എത്തിയവരുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. അടച്ചുപൂട്ടലിന് മുമ്പ് കൊവിഡ് ബാധിത മേഖലകളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ തിരികെ എത്തി.

അതിന് ശേഷവും രാജ്യത്തെ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളില്‍നിന്ന് ദിവസേന രണ്ടായിരത്തിലേറെ ചരക്ക് ലോറികള്‍ സംസ്ഥാനത്ത് എത്തുന്നു. ഈ സാഹചര്യത്തിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ച 33 ശതമാനത്തില്‍ താഴെയാക്കി ചുരുക്കാനായി.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,71,000ല്‍ നിന്ന് 21,720 ആയി കുറഞ്ഞു. ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള വയോജനങ്ങള്‍ക്കും ജീവിതശൈലീ രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കി. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരെപ്പോലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ ചികിത്സാ സംവിധാനത്തിന്റെ മികവിന്റെ അടയാളമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News