
വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് സ്വയം എടുക്കണമെന്ന് കേന്ദ്രം. ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും. ആര്‍ക്കും സൗജന്യയാത്ര അനുവദിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.
ചില വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്‌ട്രേഷന്‍ എംബസികളില്‍ ആരംഭിച്ചിട്ടുണ്ട്. ന്‍ഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളില്‍ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ധാരണയിലെത്തുകയും ചെയ്താല്‍ യാത്രയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും.
പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമാണോ എന്നത് അതതു സംസ്ഥാനങ്ങള്‍ അറിയിക്കണം. സംസ്ഥാനങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ സംവിധാനവും ഏര്‍പ്പെടുത്തണം. നടപടികള്‍ സംബന്ധിച്ച് ഈയാഴ്ച തീരുമാനമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here