കെഎസ്‌ഇബിയുടെ ക്യാഷ്‌ ബാക്ക്‌ ഓഫർ ഇന്ന് മുതൽ; ക്യാഷ്‌ കൗണ്ടർ ഇന്ന്‌ തുറക്കും

ഓൺലൈൻവഴി ആദ്യമായി വൈദ്യുതി ബിൽ അടയ്‌ക്കുന്നവർക്കുള്ള കെഎസ്‌ഇബിയുടെ ക്യാഷ്‌ ബാക്ക്‌ ഓഫർ തിങ്കളാഴ്‌ച മുതൽ. 16 വരെ ഓഫറുണ്ട്‌. ഓൺലൈനിൽ ആദ്യമായി ബില്ലടയ്‌ക്കുന്നവർക്ക്‌ ബിൽ തുകയുടെ അഞ്ച്‌ ശതമാനമാണ്‌ ക്യാഷ്‌ ബാക്കായി‌ ലഭിക്കുക.

ബിൽ ഒന്നിന്‌ പരമാവധി 100 രൂപ ലഭിക്കും. ഇത്‌ അടുത്ത മാസത്തെ ബില്ലിൽ കുറയ്‌ക്കും. ഓൺലൈൻ ഇടപാട്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്‌. അടുത്തിടെ ഓൺലൈൻ ട്രാൻസാക്‌ഷൻ ചാർജും കെഎസ്‌ഇബി ഒഴിവാക്കിയിരുന്നു.

കെഎസ്‌ഇബി സെകഷ്‌നുകളിലെ ക്യാഷ്‌ കൗണ്ടർ തിങ്കളാഴ്‌ച പ്രവർത്തനം ആരംഭിക്കും. കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി പണമടയ്‌ക്കുന്നതിന്‌ കൺസ്യൂമർ നമ്പരിന്റെ അവസാന അക്കം അടിസ്ഥാനമാക്കി ക്രമീകരിച്ചിട്ടുണ്ട്‌.

പൂജ്യത്തിൽ കൺസ്യൂമർ നമ്പർ അവസാനിക്കുന്നവർക്ക്‌ തിങ്കളാഴ്‌ച കൗണ്ടർവഴി പണമടയ്‌ക്കാം. ചൊവ്വാഴ്‌ച ഒന്നിൽ അവസാനിക്കുന്നവർക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here