മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങി; ആദ്യ സംഘം കളിയിക്കാവിള ചെക്‌പോയിന്റില്‍ എത്തി

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങി. രണ്ടുപേരടങ്ങിയ ആദ്യ സംഘമാണ് കളിയിക്കാവിള ഇഞ്ചിവിള ചെക്‌പോയിന്റില്‍ എത്തിയത്. നാഗര്‍കോവിലില്‍ കുടുങ്ങിയ സംഘമാണ് കളിയിക്കാവിളയില്‍ എത്തിയത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് സർക്കാർ യാത്രാ പാസ് അനുവദിച്ചുതുടങ്ങിയിരുന്നു. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്കാണ് പാസ് നൽകിത്തുടങ്ങിയത്.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ സംഘങ്ങളാണ് ഇപ്പോള്‍ എത്തിത്തുടങ്ങിയിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ 1.5 ലക്ഷത്തിലേറെ മലയാളികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News