സംസ്ഥാനത്ത് മാസ്ക് നിർബന്ധം; #BaskInTheMask ക്യാമ്പയിനുമായി കേരള പൊലീസ്

കൊവിഡ് 19 നെ പ്രതിരോധിക്കാൻ സംസ്ഥാനത്തു മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപയാണ് പിഴ. വീണ്ടും ലംഘിക്കുകയാണെങ്കിൽ 5000 രൂപ പിഴ ഈടാക്കും.

മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികളെ കുറിച്ചും ഉപയോഗിച്ചശേഷം അവ പൊതുസ്ഥലത്ത് വലിച്ചെറിയാതെ നശിപ്പിക്കേണ്ട രീതികളെ കുറിച്ചും നവമാധ്യമങ്ങളിലൂടെ കേരള പോലീസ് അവബോധനം നൽകിവരുന്നു.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ #BaskInTheMask എന്ന ക്യാമ്പയിൻ കേരള പൊലീസ് ആരംഭിച്ചു.

ഈ ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്ത തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫെസ്ബൂക് പേജിൽ പ്രഖ്യാപിച്ച ഫാമിലി ഫോട്ടോ ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

നൂറു കണക്കിന് പേരാണ്, കുടുംബാംഗങ്ങൾ മാസ്ക് ധരിച്ച ഫാമിലി ഫോട്ടോ സോഷ്യൽ മീഡിയയിലേക്ക് അയച്ചു തന്നത്. വരും ദിനങ്ങളിൽ സിനിമ താരങ്ങളെയും മറ്റ് പ്രമുഖരെയും അണിനിരത്തിയുള്ള വിവിധ സംരഭങ്ങൾ ഈ കാമ്പയിനിന്റെ ഭാഗമാകും.

തെരുവ് നാടകങ്ങൾ, ഡിജിറ്റൽ ബോധവൽക്കരണം, മാസ്കിലെ പുതിയ ഫാഷൻ പ്രവണതകൾ തുടങ്ങിയ ബോധവൽക്കരണ പരിപാടികളിൽ സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും സഹകരണം കേരള പോലീസ് അഭ്യർത്ഥിക്കുന്നു.

മാസ്കിലെ പുതിയ ഫാഷൻ പ്രവണതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി മാസ്ക് ഇനങ്ങളിൽ ഏറ്റവും മികച്ചവയ്ക്ക് പാരിതോഷികങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. മികച്ച ഫാമിലി മാസ്കുകൾ തയ്യാറാക്കുന്നവർക്ക് 5000 രൂപയുടെയും സവിശേഷവും ആകർഷകമായ മാസ്കുകൾ തയ്യാറാക്കുന്നവർക്ക് 3000/- രൂപയുടെയും കാഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മൽസരത്തിനായുള്ള മാസ്കിന്റെ മോഡലുകൾ kpsmc.pol@kerala.gov.in.ഇമെയിൽ വഴിയായോ 9497900440 വാട്സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News