പ്രവാസികള്‍ക്ക് തിരിച്ചടി; എല്ലാവര്‍ക്കും തിരിച്ചെത്താനാകില്ല; കേന്ദ്രത്തിന്റെ പട്ടികയില്‍ 2 ലക്ഷം പേര്‍ മാത്രം

നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. എല്ലാവരേയും തിരികെ എത്തിക്കില്ല. കേന്ദ്രം നിശ്ചയിച്ച കര്‍ശന മാനദണ്ഡങ്ങള്‍ പ്രകാരം രണ്ട് ലക്ഷം പേരെ മാത്രമേ ഇന്ത്യയിലെത്തിക്കുകയുള്ളു. വിമാന ടിക്കറ്റ് ചിലവ് പ്രവാസികള്‍ വഹിക്കണം.ആദ്യഘട്ടമായി മാലിയില്‍ കുടുംങ്ങിയ 200 പേരെ ഇയാഴ്ച്ച കൊച്ചിയിലെത്തിക്കും.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 4.14 ലക്ഷം മലയാളികള്‍.ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒന്നര ലക്ഷം പേര്‍.മൊത്തം 5.64 ലക്ഷം പേര്‍ മടക്കി കൊണ്ട് വരണമെന്ന് കേന്ദ്രത്തോട് ആവിശ്യപ്പെട്ട് കഴിഞ്ഞു.

പക്ഷെ കേന്ദ്രമാനദണ്ഡ പ്രകാരം രണ്ട് ലക്ഷം പേര്‍ക്ക് അവസരം ഉണ്ടാകൂ. രോഗികള്‍, ഗള്‍ഭിണികള്‍, തൊഴില്‍ നഷ്ടമായവര്‍, വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റ് വിസയില്‍ കുടുംങ്ങിവരെ മാത്രം പരിഗണിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഇത് പ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ രണ്ട് ലക്ഷത്തില്‍ താഴെ മാത്രം പ്രവാസികളെ ഉള്ളു.കേന്ദ്രത്തിന്റെ പുതിയ നീക്കം പ്രവാസികളെ ആശങ്കയിലാക്കുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അതിരൂക്ഷമാണ് കോവിഡ്.

കടുത്ത മാനദണ്ഡങ്ങള്‍ കടന്ന് യാത്ര അനുമതി ലഭിക്കുന്ന പ്രവാസികള്‍ ടിക്കറ്റ് ചിലവ് സ്വയം വഹിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടിക്കറ്റ് നിരക്ക് കേന്ദ്രം നിശ്ചയിക്കും.

ഇത് നല്‍കേണ്ടതും പിന്നീട് നാട്ടിലെത്തിയാല്‍ ക്വാറന്റയില്‍ ചെയ്യുന്നതടക്കമുള്ള ചിലവുകള്‍ നല്‍കേണ്ടതും പ്രവാസികള്‍ തന്നെയായിരിക്കും. ആദ്യ ഘട്ടമായി മാലി ദ്വീപില്‍ നിന്നും 200 പേരെ ഈയാഴ്ച്ച കൊച്ചിയിലെത്തിക്കാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം.

നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ യാത്ര ചെയ്ത് കപ്പല്‍ മാര്‍ഗമാണ് മാലി ദ്വീപില്‍ കുടുംങ്ങിയവരെ എത്തിക്കുക.ഇവരെ കൊച്ചിയില്‍ പതിനാല് ദിവസം ക്വാറന്റയിന്‍ ചെയ്യും. അതിന് ശേഷം മാത്രമേ വീടുകളില്‍ മടങ്ങാന്‍ അനുവദിക്കു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News