മലയാളികളെ തിരിച്ചെത്തിക്കാന്‍ നോണ്‍സ്‌റ്റോപ്പ് ട്രെയ്‌നുകള്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇക്കാര്യം ആവശ്യപെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു.അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾക്ക് വരാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

കേരളത്തിൽ നിന്ന് പുറത്തേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ ഉപയോഗിക്കാം.

അവിടെ നിന്നും മലയാളികളെ കയറ്റി തിരികെ എത്തിക്കാൻ വേണ്ട നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിലെ പ്രധാന ആവശ്യം. തിരികെ എത്തുന്നവർക്ക് കൃത്യമായ സൗകര്യങ്ങളാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.

അതേസമയം ലോക്ക്ഡൗണ്‍ മൂലം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ തിരിച്ചെത്തിച്ച് തുടങ്ങി.

ആദ്യ ഘട്ടത്തിൽ 30,000 പേർക്ക് അനുമതി നൽകുകയുള്ളൂവെന്ന് ചീഫ്‌ സെക്രട്ടറി ടോം ജോസ് അറിയിച്ചു.ഒരു ദിവസം 12,600 പേരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1,50,054 പേരാണ് ഇതിനോടകം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുക.വാഹനങ്ങൾക്ക് ഇലക്ട്രോണിക്ക് പാസ് നൽകിയിട്ടുണ്ട്.സംശയനിവാരണത്തിനായി വാർ റൂമുമായി ബന്ധപെടണമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News