മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കണേ.. അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

  • മാസ്‌ക് ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
  • മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക വിധത്തില്‍ വിടവുകള്‍ ഉണ്ടാകാത്ത രീതിയില്‍ വേണം മാസ്‌ക് ധരിക്കാന്‍.
  • ധരിച്ചിരിക്കുന്ന മാസ്‌കില്‍ കൈകൊണ്ട് തൊടരുത്. മാസ്‌കില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം.
  • ഒരിക്കല്‍ ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കരുത്. തുണി കൊണ്ടുള്ള മാസ്‌കുകള്‍ വൃത്തിയായി കഴുകി ഉണക്കിയശേഷം വീണ്ടും ഉപയോഗിക്കാം.
  • ഉപയോഗ ശേഷം മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
  • കത്തിച്ചുകളയുകയോ ബ്‌ളീച്ചിംഗ് ലായനിയില്‍ ഇട്ട് അണുവിമുകതമാക്കി കുഴിച്ചുമൂടുകയോ ചെയ്യുക.
  • മാസ്‌ക് ധരിക്കുമ്പോള്‍ മൂക്കിന് മുകളിലും താടിക്ക് താഴ് ഭാഗത്തും എത്തുന്ന തരത്തില്‍ ആദ്യം മുകള്‍ഭാഗം ചെവിക്ക് മുകളിലൂടെയും രണ്ടാമത് ചെവിക്ക് താഴെ കൂടെയും കെട്ടണം.
  • മാസ്‌ക് അഴിച്ചുമാറ്റുമ്പോള്‍ ആദ്യം താഴ്ഭാഗത്തെ കെട്ടും പിന്നീട് മുകള്‍ ഭാഗത്തെ കെട്ടും നീക്കം ചെയ്യുക
  • ഉപയോഗിച്ച ശേഷം മാസ്‌ക് അഴിച്ചു മാറ്റി ശരീരത്തില്‍ സ്പര്‍ശിക്കാതെ നശിപ്പിക്കുക
  • നനവുണ്ടായാലോ മാസ്‌ക് വൃത്തിഹീനമാണെന്ന് തോന്നിയാലോ ഉടന്‍ മാറ്റണം.
  • ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്‌ക് കഴുത്തിലേയ്ക്ക് താഴ്ത്തുകയോ മൂക്കിന് താഴെ വച്ച് കെട്ടുകയോ ചെയ്യരുത്.
  • സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തേണ്ടതില്ല.
  • കോട്ടണ്‍ തുണികൊണ്ട് മാത്രമേ തുണി മാസ്‌കുകള്‍ നിര്‍മ്മിക്കാവൂ.
  • കടകളില്‍ നിന്നും വാങ്ങിക്കുന്ന തുണി മാസ്‌കുകള്‍ കഴുകി ഉണക്കി
  • ഇസ്തിരിയിട്ട ശേഷം മാത്രം ഉപയോഗിക്കുക
  • മറ്റൊരാള്‍ ഉപയോഗിച്ച മാസ്‌കുകള്‍ ധരിക്കരുത്.
  • ശാരീരിക അകലവും ആരോഗ്യശീലങ്ങളും കര്‍ശനമായി പാലിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News