ബിഹാർ സർക്കാറിൻെറ അനുമതി ലഭിച്ചില്ല; മൂന്ന്‌ ട്രെയിനുകൾ റദ്ദാക്കി

ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാൽ തൊഴിലാളികളേയും കൊണ്ട്‌ സംസ്ഥാനത്തു നിന്ന്​ പുറപ്പെടേണ്ടിയിരുന്ന മൂന്ന്​ ​ട്രെയിനുകൾ റദ്ദാക്കി.

കോഴിക്കോട്​, ആലപ്പുഴ, തിരൂർ എന്നിവിടങ്ങളിൽ നിന്ന്​ പുറപ്പെ​ടേണ്ടിയിരുന്ന ട്രെയിനുകളാണ്​ റദ്ദാക്കിയത്​.കേരളത്തിൽ നിന്ന്​ ഇന്ന്​ ട്രെയിനുകൾ അയക്കേണ്ടതില്ലെന്ന്​ ബിഹാർ സർക്കാർ റെയിൽവെയെ അറിയിക്കുകയായിരുന്നു.റെയിൽവെ അധികൃതരാണ്​ ട്രെയിൻ റദ്ദാക്കിയ കാര്യം ജില്ല കലക്​ടർമാരെ അറിയിച്ചത്​.

തൊഴിലാളികൾ കൂട്ടത്തോടെ തിരികെയെത്തുമ്പോൾ അവരെ പുനരധിവസിപ്പിക്കാനും നിരീക്ഷണത്തിലാക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടില്ലാത്തതിനാലാണ്​ തൊഴിലാളികളെ ഇപ്പോൾ അയക്കേണ്ടതില്ലെന്ന്​ ബിഹാർ അറിയിച്ചത്​. ഞായറാഴ്​ച മാത്രം 1100ഓളം ആളുകളെയാണ്​ കോഴിക്കോട്​ നിന്ന്​ ബിഹാറിലേക്ക്​ കൊണ്ടുപോയത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News