വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനം കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി ചെറുത്തുനിന്നത് നമ്മള്‍ ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴിയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.

വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ ആരോഗ്യ വകുപ്പിന്‍റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

മുന്‍ഗണനാ ക്രമമായിരിക്കും ഇവരെ തിരിച്ചെത്തിക്കുക. ജോലി നഷ്ടപെട്ടവര്‍, വിസ കാലാവധി തീര്‍ന്നവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത് എന്നാല്‍ എത്രപ്രവാസികളെ കൊണ്ട് വരണം എന്നതില്‍ ക്വാട്ട നിശ്ചയിച്ച് തന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തേക്ക് വരുന്നവരില്‍ കോവിഡ് ബാധിതര്‍ ഉണ്ടായേക്കാം. അവരെ കൃത്യമായി കണ്ടെത്താന്‍ കഴിയണമെന്നും ആരും ഒഴിഞ്ഞ് പോകരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പുറത്തു നിന്ന് വരുന്നവര്‍ പൊതുവെ 14 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഹൈറിസ്‌കിലുള്ളവര്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News