കോവിഡ് പ്രതിരോധത്തിൽ നാടിനെ മാസ്ക് അണിയിക്കാൻ തൃശൂർ എൻ സി സി ബറ്റാലിയനും

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ കളക്ടർക്ക് NCC മാസ്‌കുകൾ കൈമാറി. എറണാകുളം ഗ്രൂപ്പ് കമാൻഡർ, കമഡോർ ആർആർ അയ്യരുടെ നേതൃത്വത്തിലുള്ള തൃശ്ശൂരിലെ എൻസിസി ബറ്റാലിയനുകൾ ചേർന്നാണ് തൃശ്ശൂർ ജില്ലാ കളക്ടർ എസ് ഷാനവാസിന് മാസ്ക്കുകൾ കൈമാറിയത്.

NCC കമാൻഡിംഗ് ഓഫീസർമാരായ കേണൽ ജോസഫ് ആൻ്റണി,കേണൽ വി ദിവാകരൻ,സുബേദാർ മേജർ ഗുരുങ്, ഇൻസ്ട്രക്ടർ മഞ്ജു മോഹൻ, കേഡറ്റ് പത്മജ എന്നിവർ ചേർന്നാണ് മാസ്ക്കുകൾ കൈമാറിയത്.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ സജീവ പങ്കാളിത്തമാണ് NCC വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here