നാം നേരിടുന്നത് വലിയ പ്രതിസന്ധിയെയാണ് എന്നാല്‍ ഈ കാലഘട്ടം നമുക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്: മുഖ്യമന്ത്രി

ലോകവും രാജ്യവും നമ്മുടെ കേരളവും വലിയൊരു പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ വൈറസിനെതിരായ കേരളത്തിന്‍റെ പോരാട്ടം ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തതാണ്.

നമ്മുടെ ഈ കൂട്ടായ പ്രതിരോധം ലോകരാജ്യങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമാക്കി നമ്മുടെ സംസ്ഥാനത്തെ മാറ്റിയിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്ക് പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമായി നമ്മുടെ കേരളം മാറിയിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്തിന്‍റെ യഥാര്‍ഥ കരുത്ത് നമ്മുടെ മനുഷ്യ വിഭവശേഷിയാണെന്നും വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവര്‍ വിവിധ മേഖലകളില്‍ അനുഭവ സമ്പത്തും പ്രവര്‍ത്തന പരിചയവും ഉള്ളവരാണെന്നും ഇവരെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ ക‍ഴിയുന്നതും സംസ്ഥാനത്തിന് നേട്ടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News