രോഗമുക്തിയില്‍ അത്ഭുതപ്പെടുത്തി കേരളം; ഒറ്റ ദിവസം കൊണ്ട് രോഗമുക്തി നേടിയത് 61 പേര്‍

കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളം പല സമയങ്ങളിലും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്ന മാതൃകകള്‍ കേരളം കാഴ്ചവച്ചിട്ടുണ്ട്.

വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് മുന്നില്‍ അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു ദിനം കൂടി ഒറ്റ ദിനം കൊണ്ട് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ച 61 പേര്‍ രോഗമുക്തരായി.

വൈറസ് ബാധിതരില്ലാതെ കൊറോണ പ്രതിരോധത്തില്‍ കേരളം പിന്നിടുന്ന തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഇന്ന്. സംസ്ഥാനത്താകെ ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത് 499 പേര്‍ക്കാണ്.

ഇതില്‍ 465 പേര്‍ രോഗമുക്തരായി. ഇനി 34 പേര്‍ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഇന്ന് രോഗമുക്തി നേടിയവരില്‍ എറ്റവും കൂടുതല്‍ 19 പേരാണ് കണ്ണൂരില്‍ ഇന്ന് രോഗമുക്തരായത്.

ഇടുക്കി 11, കോഴിക്കോട് 4, കൊല്ലം 9, കാസർകോട് 2, കോട്ടയം 12, മലപ്പുറം 2, തിരുവനന്തപുരം 2 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകൾ കോവിഡ് രോഗികളായി ആരുമില്ലാത്ത ജില്ലകളായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News