കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ റോഡുകള്‍ അടച്ചിടുന്നില്ല; ഞായറാഴ്ച്ച പാഴ്സല്‍ ഭക്ഷണം നല്‍കാന്‍ കടതുറക്കാം

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ റോഡുകള്‍ അടച്ചിടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍, വാഹന ഷോറൂമുകള്‍ എന്നിവയ്ക്ക് കണ്ടയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടുവേണം ഇവ പ്രവര്‍ത്തിക്കാന്‍. നിബന്ധനകള്‍ക്ക് വിധേയമായി ഇവിടങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ല. ഞായറാഴ്ച കടകള്‍ക്കും മറ്റും ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭക്ഷണം പാഴ്‌സല്‍ നല്‍കുന്ന റസ്റ്റോറന്റുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം സാധാരണ പോലെ പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News