ജാനകിയമ്മ ആടിനെ വിറ്റു; നാടിനു വേണ്ടി

പാലക്കാട്: നാടെങ്ങും കൊവിഡ് ഭീതിയിലാണ്. ജോലിയോ വരുമാനമോ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്. പതിവായി ടെലിഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം കണ്ടാണ് തൃത്താല പട്ടിത്തറ പഞ്ചായത്തിലെ ഒതളൂരിലെ ജാനകിയമ്മ നാട് നേരിടുന്ന പ്രതിസന്ധിയുടെ ആഴമറിഞ്ഞത്.

തനിക്ക് കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന് തീരുമാനിച്ചു. കൂലി പണിയെടുത്ത് ജീവിക്കുന്ന ജാനകിയമ്മ വീട്ടിലുണ്ടായിരുന്ന രണ്ട് ആടുകളിലൊന്നിനെ വിറ്റു. ലോക്ക് ഡൗണില്‍ ജോലിയില്ലാതെ നേരിടുന്ന ബുദ്ധിമുട്ടൊന്നും ജാനകിയമ്മയ്ക്ക് തടസ്സമായില്ല.

ഒതളൂര്‍ ഗ്രാമീണ വായനശാലയുടെയും വോള്‍ഗ ആര്‍ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരുടെ സഹായത്തോടെ ആടിനെ വിറ്റ് കിട്ടിയ 5000 രൂപ തൃത്താല പോലീസിനെ ഏല്‍പിച്ചു.

ജാനകിയമ്മയുടെ ഭര്‍ത്താവ് പാറമ്മല്‍ വാസുദേവന്‍ അസുഖ ബാധിതനായി കിടപ്പിലാണ്. തൃത്താല എസ് ഐ അനീഷ് ജാനകിയമ്മയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം ഏറ്റുവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News