രോഗിയെ എടുക്കാന്‍ പോയ 108 ആംബുലന്‍സ് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം

തൃശൂര്‍ അന്തിക്കാട് രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ് മരിച്ചത്. അവശ നിലയിലായ രോഗിയെ എടുക്കാനായി പോകുമ്പോഴായിരുന്നു അപകടം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ തട്ടിയാണ് ആംബുലന്‍സ് മറിഞ്ഞത്. പുറകോട്ടെടുക്കുകയായിരുന്ന കാര്‍ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡരികിലുണ്ടായിരുന്ന വീടിന്റെ മതിലില്‍ ചെന്നിടിച്ചാണ് മറിഞ്ഞത്. മതില്‍ പൂര്‍ണമായി തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News