ഇപ്പോഴത്തെ സിനിമകൾ 90 കളിൽ റിലീസ് ചെയ്താൽ അതിൻ്റെ പോസ്റ്റർ ഡിസൈൻ എങ്ങനെയായിരിക്കും! യുവാവിൻ്റെ വേറിട്ട ഭാവന കാണാം 

ഫോണിന് റേഞ്ച് ഇല്ലാത്ത സമയത്താണ്  ദിവാക്യഷ്ണൻ വിജയകുമാരൻ എന്ന യുവാവിന് ഒരു ബുദ്ധി തോന്നിയത്. അൽപ്പം പിക് ആർട്ട് ചെയ്യാമെന്ന് .എന്തിൽ ചെയ്യണമെന്നായി പിന്നത്തെ ചിന്ത. പഴയ സിനിമയുടെ ചില പരസ്യ ചിത്രങ്ങൾ ഗൂഗിളിന് നിന്ന് തപ്പിയെടുത്തു  ഇപ്പോഴത്തെ സിനിമകൾ 90 കളിൽ റിലീസ് ചെയ്താൽ എങ്ങനെയിരിക്കും എന്നായിരുന്നു ആദ്യ പരീക്ഷണം .
അടുത്തിടെ റിലീസ് ചെയ്ത അയ്യപ്പനും ,കോശിയും  ,ഡ്രൈവിംഗ് ലൈസെൻസ് ,വരനെ ആവശ്യമുണ്ട് എന്നീ പുതിയ  ചിത്രങ്ങളുടെ പേരിൽ  പഴയ ഡിസൈനിൽ പോസ്റ്ററുകളിൽ നിർമ്മിച്ചെടുത്തു . സംവിധായകരും ,മറ്റ് അണിയറ പ്രവർത്തകരും എല്ലാം നിലവിലെ സിനിമയുടെത് തന്നെയാണെങ്കിലും അഭിനേതാക്കാൾ മാറി .വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ്റെ പുതിയ ചിത്രത്തിലെ പരസ്യകലയിൽ പ്രേംനസീറും ശ്രീവിദ്യയും ആണ് യഥാക്രമം സുരേഷ് ഗോപിയുടെയും  ,ശോഭനയുടെയും വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ദുൽക്കർ സൽമാൻ ചെയ്ത വേഷത്തിൽ ജയറാമും കല്യാണി പ്രിയദർശൻ്റെ വേഷത്തിൽ ശോഭനയും എത്തുന്നു. അയ്യപ്പനും കോശിയിലെ പൃഥിരാജിനെ കോട്ടയം കുഞ്ഞച്ചനായും ,മായ നദിയിലെ മാത്തനായി പ്രേം നസീറും എത്തുന്നു .  ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ടെന്നും  ആരും   ആർക്കും പകരക്കാർ ആകില്ല എന്നോർക്കുക എന്ന ക്ഷമാപണത്തോടെയുമാണ് ദിവാകഷ്ണൻ ചിത്രങ്ങൾ തൻ്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ ചെയ്തത് .
നിരവധി പേരാണ് ഇതിന് താഴെ അഭിനന്ദനം രേഖപ്പെടുത്തി കമൻ്റുകൾ എഴുതിയത് .. ലോക് ഡൗൺ കാലത്തെ കൗതുകം ആണെങ്കിലും യുവാവിന് നല്ലൊരു ഭാവി ഉണ്ടെന്നാണ് പലരും രേഖപ്പെടുത്തിയത്. ഒരേ സമയം കൗതുകയും അതിലേറെ സർഗ്ഗ പരതയും ഉള്ളതാണ് ദിവാകൃഷ്ണൻ്റെ വ്യത്യസ്ഥമായ സൃഷ്ടി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News