രാജ്യത്ത് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ മരണം 195

രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടും വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുളവാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 195 ആയി. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇത് ആദ്യമായാണ് രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 100 നി മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ രാജ്യത്താകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണഅണം 1568 ആയി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ കൂടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ കണക്കുകള്‍ രാജ്യത്ത് ആശങ്ക ഉളവാക്കുന്നതാണ്.

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ രാജ്യത്ത് വൈറസ് ബാധിച്ചത് 3900 ആണ് ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 46000 ആയി.

മഹാരാഷ്ട്രയും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ് 35 പേരാണ് മഹാരാഷ്ട്രയില്‍ ഇന്നലെ മരണപ്പെട്ടത്.

1567 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ വൈറസ് ബാധിതരായി കണ്ടെത്തിയത്. ദില്ലിയില്‍ ഉള്‍പ്പെടെ രാജ്യത്ത് വിവിധയിടങ്ങളില്‍ ഇന്നലെ മുതല്‍ കടകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതോടെ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയതും ആശഹ്കയുളവാക്കുന്ന കാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News