പ്രവാസികളുടെ മടക്കം ഘട്ടംഘട്ടമായി; ആദ്യ ഘട്ടം മെയ് 7 മുതല്‍ 14 വരെ; 13 രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ആദ്യ ഘട്ടത്തില്‍ നാട്ടിലെത്തും

വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും വിവിധ ഘട്ടങ്ങളായാണ് നോര്‍ക്കയുടെ സൈറ്റില്‍ മടക്കയാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തവരെ കേരളത്തിലേക്ക് എത്തിക്കുക.

മെയ് 7 മുതല്‍ 14 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 13 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തുക. വ്യാഴാഴ്ച നാല് വിമാനങ്ങള്‍ കേരളത്തില്‍ എത്തും.

60 വിമാനങ്ങള്‍ ആദ്യ ഘട്ടത്തിനായി ഉപയോഗിക്കും. അബദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ എത്തിച്ചശേഷം റിയാദ് ദോഹ എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ അയക്കും.

സ്ത്രീകള്‍ ഗര്‍ഭിണികള്‍ എന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. തൊഴിലാളികളെ കപ്പലുകളിലും കേരളത്തിലേക്ക് തിരിച്ചെത്തിക്കും.

ആദ്യഘട്ടത്തില്‍ ഒരുലക്ഷത്തി തൊണ്ണൂറ്റിയേഴായിരം പേരെയാണ് സംസ്ഥാനത്തേക്ക് എത്തിക്കുക രണ്ടാം ഘട്ടത്തില്‍ രണ്ടുലക്ഷം പേരെയും എത്തിക്കാനാണ് ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News