ശ്രീധന്യ സുരേഷ് ഇനി കോഴിക്കോടിന്റെ അസിസ്റ്റന്റ് കലക്ടര്‍

കോഴിക്കോട് അസിസ്റ്റൻ്റ് കലക്ടറായി 2018 സിവില്‍ സര്‍വീസ് ബാച്ചുകാരിയും വയനാട് സ്വദേശിനിയുമായ ശ്രീധന്യ സുരേഷിനെ നിയമിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

കുറിച്യര്‍ വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വ്യക്തിയാണ് വയനാട് പൊഴുതന ഇടിയംവയല്‍ സുരേഷ് – കമല ദമ്പതികളുടെ മകള്‍ ശ്രീധന്യ.

മസൂറിയില്‍ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷയുടെ തയ്യാറെടുപ്പിനിടെയാണ് നിയമന ഉത്തരവ് ലഭിച്ചത്.

വൈകാതെ തിരുവനന്തപുരത്തെത്തും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച കൊറൻ്റനിൽ കഴിഞ്ഞ ശേഷം കോഴിക്കോട് ചാര്‍ജെടുക്കു.

നിലവിൽ കോഴിക്കോട് കളക്ടരായ സാംബശിവറാവു മാനന്തവാടിയില്‍ സബ് കളക്ടറായിരിക്കുമ്പോള്‍ ട്രൈബല്‍ വകുപ്പില്‍ ജീവനക്കാരിയായിരുന്നു ശ്രീധന്യ.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് സിവില്‍ സര്‍വീസിലേക്കുള്ള വഴികാട്ടിയതെന്ന് ശ്രീധന്യ പറഞ്ഞിരുന്നു.

നാലു വര്‍ഷത്തിനിപ്പുറം അതേ വ്യക്തിയുടെ കീഴില്‍ അസി. കളക്ടർ ആയി എത്തുന്നു എന്നതും പ്രത്യേകതയാണ്.

ജീവിത പ്രാരാബ്ദങ്ങളോട് പടപൊരുതിയാണ് ശ്രീധന്യ അയൽ ജില്ലയുടെ ഭരണസിരാകേന്ദ്രത്തിൽ പ്രധാന പദവിയിൽ എത്തുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News