ചെന്നിത്തലയുടേയും സതീശന്റേയും ഹൈബിയുടേയും സ്വന്തക്കാരന്‍ വാറ്റുമായി പിടിയില്‍

വീട്ടില്‍ വ്യാജവ്യാറ്റ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഐന്‍ടിയുസിയുടെ വൈപ്പിന്‍ നിയോജകമണ്ഡലം സെക്രട്ടറി കൂടിയായ നിവിന്‍ കുഞ്ഞപ്പനാണ് പിടിയിലായത്.

ഇയാളില്‍ നിന്നും വ്യാജമദ്യം നിര്‍മ്മിക്കാനുപയോഗിക്കുന്ന 115 ലിറ്റര്‍ വാഷും ഉപകരണങ്ങളും പിടികൂടി.

യൂത്ത് കോണ്‍ഗ്രസിന്റെ എറണാകുളം വൈപ്പിന്‍ നിയോജക മണ്ഡലം സെക്രട്ടറിയും ശിൗേര സെക്രെട്ടറിയുമായ നിവിന്‍ കുഞ്ഞപ്പനെയാണ് വ്യാജവാറ്റ് ഉപകരണങ്ങളുമായി പിടികൂടിയത്.

എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞാറയ്ക്കല്‍ 16ാം വാര്‍ഡിലെ വാടക വീട്ടില്‍ നിന്നും ഇയാളെ സാധനസാമഗ്രികളുമായി പിടികൂടുകയായിരുന്നു.

ഇയാളില്‍ നിന്നും 115 ലിറ്റര്‍ വാഷും 30 ലിറ്റര്‍ വൈനും കണ്ടെടുത്തു. എറണാകുളം എക്സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് മിന്നല്‍ പരിശോധന നടത്തിയത്.

ലോക് ഡൗണിന് മുമ്പായി മദ്യഷോപ്പുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ് 31കാരനായ നിവിന്‍.

ഞാറയ്ക്കലില്‍ പഴക്കച്ചവടം നടത്തുന്ന ഇയാള്‍ എറണാകുളത്ത് മദ്യഷാപ്പ് ലേലം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് സമരത്തിലും മുമ്പന്തിയിലുണ്ടായിരുന്നു.

രമേശ് ചെന്നിത്തല, വി ഡി സതീശന്‍, ഹൈബി ഈഡന്‍ അടക്കമുളള ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News