ലാ ലിഗയില്‍ വീണ്ടും പന്തുരുളുന്നു; താരങ്ങള്‍ക്ക് കൊവിഡ് പരിശോധന ഇന്ന് മുതല്‍

സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ ജൂണില്‍ പുനരാരംഭിച്ചേക്കും.

ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയരാകുമെന്നും ചൊവ്വാഴ്ച്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

സ്‌പെയിനില്‍ കൊവിഡ്-19 ബാധിച്ച് 25,428 പേരാണ് ഇതുവരെ മരിച്ചത്. 2,18000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,21,000 പേര്‍ രോഗമുക്തരായിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 12ന് ശേഷം ലാ ലിഗയില്‍ മത്സരങ്ങള്‍ നടന്നിട്ടില്ല. 11 റൗണ്ടുകളാണ് ഇനി നടക്കാനുള്ളത്. നിലവില്‍ 27
മത്സരങ്ങളില്‍ നിന്ന് 58 പോയിന്റുമായി ബാഴ്‌സലോണയാണ് ഒന്നാമത്.

ഇത്രയും മത്സരങ്ങളില്‍ 56 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം
സ്ഥാനത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here