മടങ്ങിയെത്തുന്ന പ്രവാസികളെ കൊവിഡ് പരിശോധന നടത്തുന്നില്ല; പനി പരിശോധന മാത്രം: കേന്ദ്ര തീരുമാനത്തില്‍ ആശങ്ക; രോഗബാധയുണ്ടായാല്‍ വന്‍പ്രത്യാഘാതങ്ങള്‍

ദില്ലി: പ്രവാസികളെ കൊവിഡ് ടെസ്റ്റ് നടത്താതെ തിരികെ കൊണ്ട് വരാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. നിലവില്‍ പനി പരിശോധന മാത്രമാണ് നടക്കുന്നത്.

ഗള്‍ഫ് അടക്കമുളള രാജ്യങ്ങളില്‍ നിന്നായി നാലര ലക്ഷം മലയാളികള്‍ കേരളത്തിലേക്ക് മടങ്ങാനിരക്കെയാണ് ആശങ്ക വര്‍ദ്ധിക്കുന്നത്.

മടങ്ങിയെത്തുന്നവരെ കൊവിഡ് പരിശോധന നടത്തുന്നില്ല. പകരം തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പനിയുണ്ടോ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്.

യാതൊരു രോഗലക്ഷണവും ഇല്ലാത്ത ആളുകളിലും കൊവിഡ് ഉണ്ടാവാമെന്നിരിക്കെ രക്തപരിശോധനയാണ് എന്ത് കൊണ്ടും അഭികാമ്യം. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാരോ നയതന്ത്രകാര്യലയങ്ങളോ തയ്യാറാവുന്നില്ല.

കേരളത്തിലെ മുഴുവന്‍ വിദേശികളെയും കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് വിമാനത്തില്‍ കയറാന്‍ പോലും അനുവദിച്ചത്.

കപ്പലിലും വിമാനങ്ങളിലുമായി പതിനായിരങ്ങള്‍ മടങ്ങി വരുമ്പോള്‍ ഒരാള്‍ക്കെങ്കിലും രോഗബാധയുണ്ടായാല്‍ അത് വലിയ പ്രത്യാഘാതങ്ങളാവും ഉണ്ടാക്കുക.

ഈ ആശങ്കയെ അഭിസംബോധന ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തതെന്തെന്ന ചോദ്യമാണ് മലയാളികളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News