ജനീവ: കൊവിഡ് 19ന്റെ ഉറവിടം ചൈനയിലെ സര്‍ക്കാര്‍ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന.
വൂഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്ന അമേരിക്കയുടെ വാദം സാധൂകരിക്കുന്ന രേഖകളോ തെളിവുകളോ കൈവശമില്ലെന്നും ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കില്‍ റിയാന്‍ പറഞ്ഞു.
കൊവിഡിന്റെ ഉറവിടം വുഹാനിലെ ലാബാണെന്ന് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നായിരുന്നു ട്രംപിന്റെ വാദം. ഈ വാദങ്ങളെ എല്ലാം തള്ളുന്നതാണ് ലോകാരോഗ്യ സംഘടന കണ്ടെത്തല്‍.
എന്നാല്‍, കൊവിഡ് വൈറസ് മനുഷ്യനിര്‍മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്നാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Get real time update about this post categories directly on your device, subscribe now.