ഒരാള്‍ പോലും പട്ടിണി കിടക്കരുത്; മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി ശ്രീസ്ഥ ഗ്രാമീണ കലാസമിതിയും വായനശാലയും

മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി കണ്ണൂര്‍ ശ്രീസ്ഥയിലെ ഗ്രാമീണ കലാസമിതിയും വായനശാലയും.

കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചപ്പോള്‍ ശ്രീസ്ഥ ഗ്രാമത്തിലെ ജനങ്ങള്‍ക് അരിയും പച്ചക്കറികളും എത്തിച്ചു നല്‍കി കലാസമിതി, വായനശാല പ്രവര്‍ത്തകര്‍. അരിയും ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങു, പയര്‍, വെള്ളരിക്ക, വെണ്ട, പച്ചമുളക് തുടങ്ങിയപച്ചക്കറികളും സാമൂഹിക അകലം പാലിച്ചാണ് പാക്ക് ചെയ്തത്.

നേരത്തെയും നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ കലാസമിതി നടത്തിയിരുന്നു. കൂടാതെ ഈ കൊറോണ കാലത്ത് നിരവധി സര്‍ഗാത്മക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ടിവി രാജേഷ് എംഎല്‍എ ആദ്യ കിറ്റ് ശ്രീസ്ഥയിലെ നിഷയ്ക്കുനല്കി ഉദ്ഘാടനം ചെയ്തു.

സിപിഐഎം ചെറുതാഴം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പി വി ബാലകൃഷ്ണന്‍, പിപി കുഞ്ഞിക്കോരന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് 10 സ്‌കോഡുകള്‍ 270 ലധികം വീടുകളില്‍ കിറ്റുകള്‍ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News