ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്നും ലക്ഷ്യം വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ശമ്പളം പിടിക്കുകയല്ല, മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. നിശ്ചിത സമയത്തിന് ശേഷം പിടിച്ച ശമ്പളം തിരികെ നല്‍കുമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. ഹര്‍ജി നല്‍കിയവര്‍ക്ക് പിന്നില്‍ രാഷ്ട്രീയ നേത്യത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News