കളിയിക്കാവിളയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ യാത്രാനുമതി നല്‍കി.
തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതിയില്ലാതത്തിനെ തുടര്‍ന്നാണ് മുപ്പതോളം വരുന്ന മലയാളികളെ അതിര്‍ത്തിയില്‍ തടഞ്ഞുവച്ചരുന്നത്. ജില്ലാ ഭരണകൂടങ്ങള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കടത്തിവിടാന്‍ അനുമതി ലഭിച്ചത്.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളം അനുവദിച്ച യാത്രാപാസുകളോടെയാണ് ഇവര്‍ അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതിയില്ലാത്തതിനെ തുടര്‍ന്ന് കടത്തിവിടാതിരിക്കുകയായിരുന്നു.
കേരളത്തിലേക്കു വരുന്നവര്‍ അതതു സംസ്ഥാനങ്ങളുടെ അനുമതി വാങ്ങണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതുശ്രദ്ധിക്കാതെ എത്തിയവരാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.
വിഷയം തിരുവനന്തപുരം ജില്ലാ കളക്ടര്‍ കന്യാകുമാരി ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തയിരുന്നു. ഇന്നു മാത്രമായിരിക്കും ഇത്തരത്തില്‍ ഇളവനുവദിക്കുക. നാളെ മുതല്‍ തമിഴ്‌നാട്ടില്‍ നിന്നും യാത്രതിരിക്കുന്നവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി വാങ്ങണം.
അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണമൊരുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ വ്യക്തമാക്കി. നാട്ടിലേക്കെത്തുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ നിയുക്തരായ ഉദ്യോഗസ്ഥരെ മാത്രമെ അതിര്‍ത്തിയില്‍ അനുവദിക്കുവെന്നും അദ്ദേഹം പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.