മൂന്നു പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ; ഡ്രൈവര്‍ക്ക് രോഗം വന്നത് കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന്?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശികളായ മൂന്നു പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ.

ചെന്നൈ കോയമ്പേട് പോയി വന്ന വാഹനത്തിന്റെ ഡ്രൈവറുടെ 84 വയസുള്ള അമ്മയ്ക്കും 42 വയസുള്ള ഭാര്യക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡ്രൈവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഡ്രൈവറോടൊപ്പം കോയമ്പേട് മാര്‍ക്കറ്റിലേക്ക് ലോറിയില്‍ ക്ലീനറുടെ മകനും പോയിരുന്നു. ഏപ്രില്‍ 16ന് പോയി 26നാണ് ഇവര്‍ വയനാട്ടില്‍ തിരിച്ചെത്തിയത്.

അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ പോയി വരുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ചാല്‍ സംഭവിക്കുന്ന അപകടത്തിന്റെ സൂചനയാണ് വയനാട്ടിലെ രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News