വയനാട്ടില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശ്ശന നിയന്ത്രണം

വയനാട്ടില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ആരോഗ്യപരമായ അടിയന്തര ഘട്ടങ്ങളിലും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമൊഴികെ ആരും പുറത്തിറങ്ങരുത്. ഇങ്ങനെ ഇറങ്ങുന്നവര്‍ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കുന്ന സത്യവാങ്മൂലം കരുതണം. അല്ലാത്തപക്ഷം ലോക്ഡൗണ്‍ ചട്ടലംഘനത്തിന് കേസെടുക്കും.

വയനാട്ടിലെ കണ്ടൈന്‍മന്റ് സോണുകള്‍

മാനന്തവാടി നഗരസഭയിലെ 7,8,9,10, 21, 22-ടൗണ്‍ ഏരിയ, 25, 26, 27 വാര്‍ഡുകളും, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും എടവക ഗ്രാമപഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളും, വെളളമുണ്ട ഗ്രാമപഞ്ചായത്തിലെ 9,10, 11, 12 വാര്‍ഡുകളും, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, 17 വാര്‍ഡുകളുമാണ് കോവിഡ് കണ്ടൈന്‍മെന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here