ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് വഴി ഇന്ന് കേരളത്തിലെത്തിയത് 191 പേര്‍

തിരുവനന്തപുരം: ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റ് വഴി ഇന്ന് കേരളത്തിലേക്ക് വന്നത് 191 പേര്‍. 167 പേരെ ഇതിനോടകം സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി പാസ്സുകള്‍ പരിശോധിച്ച ശേഷം കേരളത്തിലേയ്ക്ക് കടത്തി വിട്ടു. ബാക്കിയുള്ള 24 പേരുടെ പരിശോധന നടക്കുന്നു. ഇന്നലെ 24 പേരാണ് അതിര്‍ത്തിയിലൂടെ എത്തിയത് ഇവരെയെല്ലാം കടത്തി വിടുകയും ചെയ്തു.

തമിഴ്‌നാടിന്റെ യാത്രാനുമതി പാസ് ഇല്ലാതെ ഇന്ന് രാവിലെ കളിയിക്കാവിളയിലെ തമിഴ്‌നാട് അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളെ യാത്ര തുടരാന്‍ അനുവദിച്ചു. നോര്‍ക്ക പാസുമായി എത്തിയ 40ഓളം മലയാളികളെയാണ് തമിഴ്‌നാടിന്റെ പാസ് ഇല്ലാത്തതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റില്‍ തടഞ്ഞത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാറശ്ശാല എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ തമിഴ്‌നാട് കുളച്ചല്‍ എം.എല്‍.എ പ്രിന്‍സ്, കിള്ളിയൂര്‍ എം.എല്‍.എ സുരേഷ് രാജ് എന്നിവര്‍ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കേരളത്തിലേക്ക് കടത്തി വിടാന്‍ കന്യാകുമാരി ജില്ലാ ഭരണകൂടം അനുമതി നല്‍കി.

പത്ത് കാറുകളിലായി വന്ന നാല്പതോളം പേരെയാണ് രജിസ്റ്റര്‍ ബുക്കില്‍ പേരും വിവരങ്ങളും പതിച്ച ശേഷം കടത്തിവിട്ടത്. കേരളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്ര തുടരാന്‍ ഇവരെ അനുവദിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലയിലുള്ളവരും ഇന്ന് ഇഞ്ചിവിള അതിര്‍ത്തി വഴി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News