നടത്താന്‍ ബാക്കിയുള്ള സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

ദില്ലി: നടത്താന്‍ ബാക്കിയുള്ള സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. എന്നാല്‍ വടക്ക് കിഴക്കന്‍ ദില്ലിയില്‍ പരീക്ഷ ഉണ്ടാകും.

ദില്ലി കലാപത്തെ തുടര്‍ന്ന് ഇവിടെ ഒരു പരീക്ഷയും നടത്താന്‍ സാധിച്ചിരുന്നില്ല. പരീക്ഷ തയ്യാറെടുപ്പിന് പത്ത് ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് സമയം ലഭിക്കും. പ്ലസ് ടു പരീക്ഷ കാര്യത്തില്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ജെഇഇ മെയിന്‍, നീറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ജെഇഇ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടക്കും. നീറ്റ് പരീക്ഷ ജൂലൈ 26 നാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ എഞ്ചിനീയറിംഗ്, മെഡിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ – മെയ് മാസങ്ങളിലാണ് ഇത് നടക്കേണ്ടിയിരുന്നത്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

പ്രവേശനപരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) ഔദ്യോഗിക വെബ്സൈറ്റില്‍ ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ ലഭ്യമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News